dailyvideo

ഓര്‍മ്മയിലൊരീണം

 ഓര്‍മ്മയിലൊരീണം
ഹൃസ്വസംഗീതസാഹിത്യ മത്സരം
മത്സരതീയതികള്‍ - ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ
കൂട്ടരേ...

എം എസ് ഐ ഒരു പുതിയ മത്സരപംക്തി തുടങ്ങുന്നു.

ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

നമുക്കേവര്‍ക്കും പ്രിയപ്പെട്ട ചില ഗാനങ്ങളുണ്ടാവും... ‍

എന്നാല്‍  ചില ഇഷ്ടഗാനങ്ങള്‍ ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയാണ്... പ്രിയപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തലാണ്...

ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നമ്മളിഷ്ടപ്പെട്ടിരുന്ന ഗാനങ്ങളും പലതാവും...
ഈ ഗാനങ്ങളെല്ലാം പ്രിയമുള്ളതാവാന്‍ പല കാരണങ്ങളുമുണ്ടാവും...

കുഞ്ഞുന്നാളില്‍ മനസ്സില്‍ പതിഞ്ഞ ആദ്യഗാനം, അമ്മ / അച്ഛന്‍ / അമ്മൂമ്മ / അപ്പൂപ്പന്‍ പാടിത്തന്നിരുന്ന ഗാനങ്ങള്‍, നാടിനേയും പ്രിയപ്പെട്ടവരേയും ഓര്‍മ്മിപ്പിക്കുന്ന ഗാനങ്ങള്‍,

ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഗാനങ്ങള്‍,  ഇഷ്ട ഗായകന്‍ / ഗായിക പാടിയ ഗാനങ്ങള്‍, വരികളും സംഗീതവും ഏറെ ഇഷ്ടമുള്ള ഗാനങ്ങള്‍...

ഇനിയും എത്രയോ കാരണങ്ങള്‍ കൊണ്ടാകാം ചില ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്...

നിങ്ങളുടെ ഇഷ്ടഗാനം ഏതെന്നും എന്തുകൊണ്ട് ആ ഗാനം ഇഷ്ടപ്പെടുന്നുവെന്നും കഴിയുന്നത്ര ചുരുക്കി (നൂറ് വാക്കില്‍ കവിയാതെ) മലയാളത്തിലോ / ഇംഗ്ലീഷിലോ എഴുതി ഈമെയിലില്‍ ormakal@malayalasangeetham.info എന്ന വിലാസത്തില്‍ അയക്കുക

20,000 രൂപയുടെ പാരിതോഷികങ്ങള്‍ വിജയികളെ കാത്തിരിയ്ക്കുന്നു !
  • ഏറ്റവും നല്ല ലേഖനത്തിന് 5000 രൂപ സ്പെഷ്യല്‍ ജൂറി സമ്മാനം
  • ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 2500 രൂപയുടെ പുസ്തകങ്ങള്‍
  • രണ്ടാം സമ്മാനം 1000 രൂപയുടെ പുസ്തകങ്ങള്‍
  • മൂന്നാം സമ്മാനം 500 രൂപയുടെ പുസ്തകങ്ങള്‍
നല്ലതെന്ന്  ജൂറി നിശ്ചയിക്കുന്ന എല്ലാ ലേഖനങ്ങളും പുസ്തകരൂപത്തില്‍ എം എസ് ഐ 2011ല്‍ പ്രസിദ്ധീകരിയ്ക്കും
മത്സരനിയമങ്ങള്‍:

  • സമയപരിധി : ഒരു മാസം - ഡിസംബര്‍ 15,  2010 മുതല്‍ ജനുവരി 15, 2011 വരെ
  • ഒര് മത്സരാര്‍ത്ഥിക്ക് എത്ര ഗാനങ്ങളെ കുറിച്ച് വേണമെങ്കിലും എഴുതാം
  • നിങ്ങളുടെ ഇഷ്ടഗാനം ഏതെന്നും എന്തുകൊണ്ട് ആ ഗാനം ഇഷ്ടപ്പെടുന്നുവെന്നും കഴിയുന്നത്ര ചുരുക്കി - നൂറ് വാക്കില്‍ കവിയാതെ - മലയാളത്തിലോ / ഇംഗ്ലീഷിലോ എഴുതി ഈമെയിലില്‍ ormakal@malayalasangeetham.info എന്ന വിലാസത്തില്‍ അയക്കുക
  •  മത്സരം മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു 
    • സിനിമാഗാനങ്ങള്‍, ലളിതഗാനങ്ങള്‍ , നാടകഗാനങ്ങള്‍ എന്നാ‍ണ് മൂന്ന് വിഭാഗങ്ങള്‍
    • ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പാരിതോഷികങ്ങള്‍
    • വിവരങ്ങള്‍ എം എസ് ഐ പോലുള്ളിടങ്ങളില്‍ നിന്ന് ശേഖരിയ്ക്കുകയാണെങ്കില്‍ അവയുടെ ഉറവിടം കൃത്യമായി രേഖപ്പെടുത്തണം
  • കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - admin@malayalasangeetham.info

    Posted by Ajay Menon on 2:59 PM. Filed under . You can follow any responses to this entry through the RSS 2.0

    0 comments for �ഓര്‍മ്മയിലൊരീണം�

    Leave comment

    About Me

    Followers

    Recent Entries

    Recent Comments

    Photo Gallery