dailyvideo

രാധാകൃഷ്ണഗാനങ്ങള്‍

എം ജി രാധാകൃഷ്ണന്‍റെ ഗാനങ്ങളുടെ വീഡിയോ തിരക്കി ഇറങ്ങിയപ്പോള്‍ മനസ്സിലായി കുറെയേറെ നല്ല ഗാനങ്ങള്‍ യു ട്യൂബില്‍ ഇല്ലാ എന്ന്. ചാമരത്തിലെ 'നാഥാ നീ വരും' പോലെ പലതും. ഇത്, വളരെ കുറച്ചു ഗാനരംഗങ്ങളിലൂടെ എം ജി ആറിന്‍റെ സംഗീതത്തിന്‍റെ ഏതാനും താളുകള്‍ മറിച്ച്‌ നോക്കുകയാണെന്ന് മാത്രം കരുതുക. മാത്രമല്ല സിനിമാ ഗാനങ്ങളേക്കാള്‍ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ ആയ അദ്ദേഹത്തിന്‍റെ അനേകം ലളിത ഗാനങ്ങളും, സിനിമാ ഗാനങ്ങളെ പോലെ ദ്രിശ്യങ്ങളോടൊപ്പം ലഭിക്കില്ല എന്ന കാരണം കൊണ്ട് ഒഴിവാക്കേണ്ടി വന്നു.

എങ്കിലും ഈ ഗാനം ഒഴിവാക്കാന്‍ തോന്നിയില്ല.
യേശുദാസിന്‍റെ ശബ്ദത്തില്‍ കേട്ടു പരിചയമുള്ള ഈ ഗാനം ഇതാ, സഹോദരന്‍ എം ജി ശ്രീകുമാറിന്‍റെ ശബ്ദത്തില്‍.
ഘനശ്യാമ സന്ധ്യാഹൃദയം
-------------------------------------------------------------------------------------------
എം ജി ആര്‍ സംഗീതം നല്‍കിയ സിനിമാ ഗാനങ്ങളിലേക്ക് പോകും മുന്‍പ്, അദ്ദേഹം പാടിയ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്. വയലാര്‍, ദേവരാജന്‍, പി സുശീല, കുഞ്ചാക്കോ, തോപ്പില്‍ ഭാസി, പ്രേം നസീര്‍, ഷീല തുടങ്ങിയ അതികായരൊപ്പം.
പല്ലനയാറിന്‍ തീരത്ത്
നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി
-------------------------------------------------------------------------------------------
ഭരതന്‍റെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ ആരവം. മനോഹര ഗാനം, ചിത്രീകരണം, അഭിനയം. കാവാലത്തിന്‍റെ രചന. നെടുമുടി വേണുവിന്‍റെ പ്രാകൃതനായ മരുതിനു, യേശുദാസിന്‍റെ സുന്ദര ശബ്ദം വേണമായിരുന്നോ എന്ന സംശയം മാത്രം ബാക്കി...
മുക്കുറ്റി തിരുതാളി
ആരവം
-------------------------------------------------------------------------------------------
മോഹന്‍ലാലിന്‍റെയും കൂട്ടരുടെയും ആദ്യ ചിത്രമെന്ന രീതിയില്‍ പേരുകേട്ട തിരനോട്ടത്തിലെ ഒരു ലളിതഗാനം. ഓ എന്‍ വി യുടെ രചന.
മണ്ണില്‍ വിണ്ണില്‍
തിരനോട്ടം
-------------------------------------------------------------------------------------------
സാധാരണ സിനിമാഗാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഹരികഥ പ്രസംഗം. പദ്മരാജന്‍റെ ആദ്യ സംവിധാന ചിത്രത്തില്‍ നിന്നും.
ഹരികഥ
പെരുവഴിയമ്പലം
-------------------------------------------------------------------------------------------
ഭാരത പദ്മരാജന്മാരുടെ മറ്റൊരു ക്ലാസ്സിക്, എസ്.‌ ജാനകിയുടെ നല്ല ഗാനങ്ങളില്‍ ഒന്ന്.
മൌനമേ നിറയും മൌനമേ
തകര
-------------------------------------------------------------------------------------------
മധു നിര്‍മ്മിച്ച്‌, പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഹിറ്റ്‌ ഗാനങ്ങള്‍. ചന്ദ്രകുമാര്‍ ശിഷ്യന്‍ ആയിരുന്ന സത്യന്‍ അന്തിക്കാടിന്‍റെ രചന.
ഓ മൃദുലേ
ഞാന്‍ ഏകനാണ്

ഓ മൃദുലേ (pathos)
ഞാന്‍ ഏകനാണ്

ചിത്രയുടെ ആദ്യ സോളോ ഗാനം
രജനി പറയൂ
ഞാന്‍ ഏകനാണ്

എം ജി ശ്രീകുമാര്‍ ട്രാക്ക് പാടിയ ഗാനം
പ്രണയ വസന്തം
ഞാന്‍ ഏകനാണ്
-------------------------------------------------------------------------------------------
യേശുദാസും, കെ എസ്‌ ബീനയും പാടിയ മെലഡി
വനമാലി നിന്‍ മാറില്‍
-------------------------------------------------------------------------------------------
എണ്പതുകളുടെ തുടക്കത്തില്‍ എം ജി ആര്‍ ഏറ്റവും കൂടുതല്‍ തല്ലിപൊളി ഗാനങ്ങള്‍ ഒരുക്കിയത് പ്രിയദര്‍ശന് വേണ്ടി ആണെന്ന് പറയാം. ആ കാലത്ത് പ്രിയദര്‍ശന് ഗാനങ്ങളില്‍ ഉള്ള പിടിപ്പുകേട് ചിത്രീകരത്തില്‍ എന്ന പോലെ രചനയിലും, സംഗീതത്തിലും, ആലാപനത്തിലും, ഓര്‍കസ്ട്രെഷനിലും പ്രതിഫലിച്ചു.

എന്നാല്‍ ചില നല്ല ഗാനങ്ങള്‍ ഇവരില്‍ നിന്നുംആ കാലത്ത് ഉണ്ടായി. എം ജി ശ്രീകുമാറിന്‍റെ തുടക്ക കാലത്തെ ഒരു മെലഡി പ്രിയന്റെ ആദ്യ ചിത്രത്തില്‍ നിന്നും.
പനിനീര് മാനം
പൂച്ചയ്ക്കൊരു മൂക്കുത്തി

ശാസ്ത്രീയ സംഗീതം നിറഞ്ഞ ഒരു ചിത്രവും ഇവരില്‍ നിന്നും ഉണ്ടായി. അതിലെ ഒരു മെഗാ ഹിറ്റ്‌ മെലഡി. അപൂര്‍വ്വമായ പ്രിയദര്‍ശന്‍ - മമ്മൂട്ടി - യേശുദാസ് കോമ്പിനേഷന്‍, മമ്മൂട്ടി - സുഹാസിനി ജോടികള്‍, എം ജി ആറിന്‍റെ മെലോഡിയസ് ആയ ഈണം. എന്നാല്‍ ഭാര്യയെ വര്‍ണ്ണിക്കുന്ന രമേശന്‍ നായരുടെ വരികള്‍ തന്നെ ആണ് ഈ ഗാനത്തെ ഇത്ര പോപ്പുലര്‍ ആക്കിയത്.

പൂമുഖ വാതില്‍ക്കല്‍
രാക്കുയിലിന്‍ രാഗസദസ്സില്‍
-------------------------------------------------------------------------------------------
ഓ എന്‍ വി - എം ജി ആര്‍ ടീമിന്‍റെ ഹിറ്റ്‌ ഗാനം. പാട്ടിന്‍റെ മൂഡ്‌ ഉള്‍ക്കൊണ്ട ചിത്രീകരണവും, ചേര്‍ച്ച ഉള്ള താര ജോടികളും ഗാനത്തെ മനോഹരമാക്കുന്നു.
ഒരു ദലം മാത്രം
ജാലകം
-------------------------------------------------------------------------------------------
നല്ല ഗാനം, വേണു നാഗവള്ളി നന്നായി ചിത്രീകരിച്ചിരിക്കുന്നു.
പനിനീര്‍ പൂവിതളില്‍
സര്‍വകലാശാല
-------------------------------------------------------------------------------------------

- Hide quoted text -
ശങ്കരാഭരണം, വെസ്റ്റേണ്‍ നോട്ടില്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന ഗാനം. നമ്മുടെ ഗായകരില്‍, ഇത്തരം ഗാനങ്ങള്‍ക്കു യേശുദാസിന്‍റെ ശബ്ദം മാത്രമേ ശരിയാകൂ എന്ന് തെളിയിക്കുന്ന ഗാനം.
ഏഴു സു സ്വരങ്ങളായ്
അയിത്തം
-------------------------------------------------------------------------------------------
ഒരു ഇടവേളയ്ക്കു ശേഷം എം ജി ആര്‍ പ്രിയദര്‍ശന് വേണ്ടി ഒരുക്കിയ സൂപര്‍ ഹിറ്റ്‌ ഗാനങ്ങള്‍
അമ്പലപ്പുഴെ
അദ്വൈതം
ഈ ഗാനത്തിന്‍റെ ബി ജി എം ഒരു പഴയ ഹിന്ദി ഗാനത്തിന്‍റെതില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
മഴവില്‍ കൊതുമ്പില്‍
അദ്വൈതം

നീലക്കുയിലേ ചൊല്ലൂ
അദ്വൈതം

സംക്രമം
അദ്വൈതം
------------------------------
-------------------------------------------------------------
എം ജി ആര്‍, എം ജി ശ്രീകുമാറിന് കൊടുത്ത സമ്മാനം. സിറ്റ്വേഷനുമായി അത്രയേറെ ലയിച്ച ഗാനം. ഗിരീഷ്‌ പുത്തഞ്ചേരിയുടെ മനോഹര വരികള്‍.
സൂര്യ കിരീടം
ദേവാസുരം
-------------------------------------------------------------------------------------------
മറ്റൊരു പ്രിയദര്‍ശന്‍ ചിത്രത്തിലെ നല്ല ഗാനങ്ങള്‍
അല്ലിമലര്‍ കാവില്‍
മിഥുനം

ഞാറ്റുവേല കിളിയെ
മിഥുനം
-------------------------------------------------------------------------------------------
എം ജി ആര്‍ ചെയ്ത ഗാനങ്ങളില്‍, മണിച്ചിത്രത്താഴോളം സിനിമയുമായി ഇഴകി ചേര്‍ന്ന ഗാനങ്ങള്‍ വേറെ ഇല്ല. ദുരൂഹതയും, ഭീതിയും ഒക്കെ ഉണര്‍ത്തുന്ന സംഗീതം.
ഒരു മുറൈ വന്ത് പാര്‍ത്തായാ
മണിച്ചിത്രത്താഴ്

പഴംതമിഴ്
മണിച്ചിത്രത്താഴ്
-------------------------------------------------------------------------------------------
ഹിന്ദി ഗാനത്തില്‍ നിന്നും കടം കൊണ്ട മറ്റൊരു ഈണം
പോരു നീ
കാശ്മീരം

എം ജി ശ്രീകുമാറിന്റെ മറ്റൊരു നല്ല ഗാനം ഇതേ ചിത്രത്തില്‍ നിന്നും
നോവുമിടനെഞ്ചില്‍
-------------------------------------------------------------------------------------------
ഗിരീഷും എം ജി എസ്സുമായി ചേര്‍ന്നു മറ്റൊരു മെലഡി
ഓലച്ചങ്ങാലി
കിന്നരിപുഴയോരം
-------------------------------------------------------------------------------------------
ഇതേ ടീം വീണ്ടും രണ്ടു മനോഹര ഗാനങ്ങളുമായി. ഈ കാലഘട്ടത്തില്‍ ഓര്‍ക്കസ്ട്രെഷനില്‍ ചില പുതുമകള്‍ എം ജി ആറിന്‍റെ ഗാനങ്ങളില്‍ ശ്രവിക്കാം. പ്രത്യേകിച്ചും കാശ്മീരം, അഗ്നിദേവന്‍, തക്ഷശില തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളില്‍.
നിലാവിന്‍റെ നീലഭസ്മ
അഗ്നിദേവന്‍

ഒരു പൂവിതളില്‍
അഗ്നിദേവന്‍
-------------------------------------------------------------------------------------------
രക്ത സാക്ഷികള്‍ സിന്ദാബാദിലെ രണ്ടു നല്ല ഗാനങ്ങള്‍
പൊന്നാര്യന്‍ പാടം
രക്ത സാക്ഷികള്‍ സിന്ദാബാദ്

അമ്പലപ്പുഴെ ഉണ്ണിക്കണ്ണന് ശേഷം ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരു എം ജി ആര്‍ ഗാന രംഗം.
വൈകാശി തെന്നലോ
രക്ത സാക്ഷികള്‍ സിന്ദാബാദ്
-------------------------------------------------------------------------------------------
ഒരു പോപ്പുലര്‍ നടന്‍ മറ്റൊരാള്‍ക്ക് വേണ്ടി പാടുന്നു.
മലയാള സിനിമയിലെ ഒരു പരീക്ഷണം. നടന്‍റെ ഉച്ചാരണം, ശ്രോതാവിനു അതിലും വലിയ പരീക്ഷണം. എങ്കിലും കേള്‍ക്കാന്‍ രസമുണ്ട്.
കൈതപ്പൂവിന്‍
കണ്ണെഴുതി പൊട്ടും തൊട്ടു
-------------------------------------------------------------------------------------------
തമിഴ് ഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ ഗാനം എം ജി ആറിന്‍റെ വ്യത്യസ്തത വ്യക്തമാക്കുന്നു.
ധാങ്കനക്ക
നരസിംഹം
-------------------------------------------------------------------------------------------
എം ജി ശ്രീകുമാറിന്‍റെ മറ്റൊരു നല്ല ഗാനം. ഈ ചിത്രം ഉള്‍പ്പെടെ ചില ചിത്രങ്ങളില്‍ അനുജന്‍ ജേഷ്ടനെ സംഗീത സംവിധാനത്തില്‍ സഹായിചെന്ന്നു കെട്ടിട്ടുണ്ട്‌. സത്യമോ?
ശലഭം വഴി മാറുമാ
അച്ഛനെയാണെനിക്കിഷ്ട്ടം
-------------------------------------------------------------------------------------------
അഭിനന്ദനങ്ങള്‍ ഏറെ ഏറ്റു വാങ്ങിയ ഗാനം
കാറ്റേ നീ വീശരുതിപ്പോള്‍
കാറ്റ് വന്നു വിളിച്ചപ്പോള്‍

നരസിംഹത്തിനു ശേഷം വീണ്ടും മോഹന്‍ലാല്‍ - എം ജി ശ്രീകുമാറിന് വേണ്ടി ഒരു ചടുലമായ എം ജി ആര്‍ ഗാനം
ചന്ദനമണി
പ്രജ
-------------------------------------------------------------------------------------------
വീണ്ടും സൂപര്‍ ഹിറ്റുകള്‍ നിറഞ്ഞ ഒരു ചിത്രം
രവി വര്‍മ്മ ചിത്രങ്ങളെ പുനരാവിഷ്ക്കരിക്കുന്ന സന്തോഷ്‌ ശിവന്‍റെ ഗാനരംഗം.
പിണക്കമാണോ
അനന്തഭദ്രം

കാവാലം നാരായണപ്പണിക്കരെ പോലെ ഉള്ളവരുടെ അനേകം സഹകരിച്ചിട്ടുള്ള എം ജി ആറിന്‍റെ മറ്റൊരു ഫോക് - ഗിരീഷിനും, കലാഭവന്‍ മണിക്കും ഒപ്പം.
മലമലലൂയ
അനന്തഭദ്രം
-------------------------------------------------------------------------------------------
പക്ഷെ കുറെ ഏറെ ഗാനങ്ങള്‍ ഒരുമിച്ചു മനസ്സിലേക്ക് കൊണ്ട് വന്നപ്പോള്‍ മനസ്സിലായ ചില കാര്യങ്ങളുണ്ട്. ഒന്ന്, തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ സംഗീതത്തിന്‍റെ വ്യത്യസ്തതയാണ്. ഫോക്കും, വിപ്ലവ ഗാനങ്ങളും, പൌരസ്ത്യ പാശ്ചാത്യ സംഗീതവും, ലളിതമായ മെലഡിയും, ഡപ്പാം കൂത്തും എല്ലാം വഴങ്ങുന്ന സിനിമാ സംഗീതജ്ഞന്‍ ആയിരുന്നു അദ്ദേഹം. ഏകദേശം ഒരേ കാലത്ത് അദ്ദേഹത്തോടൊപ്പം വന്ന ജോണ്‍സന്‍, ശ്യാം, രവീന്ദ്രന്‍ തുടങ്ങി പലരെയും പോലെ പാട്ടിന്റെ ഈണത്തില്‍ നിന്നും, പശ്ചാത്തല സംഗീതത്തില്‍ നിന്നും, ആലാപനത്തിന്‍റെ റെണ്ടറിങ്ങില്‍ നിന്നും അദ്ദേഹത്തിന്‍റെ പാട്ടുകളാണ് എന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ഇത് ഒരേ സമയം ഗുണവും, ദോഷവും ആയിരിക്കാം. ഭരതനും, പ്രിയദര്‍ശനും, ഫാസിലിനും, ഷാജി കൈലാസിനും ഒക്കെ അദ്ദേഹം അവര്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള ഗാനങ്ങള്‍ നല്‍കി.

മറ്റൊരു കാര്യം, യേശുദാസിനെകാളും അദ്ദേഹത്തിന്‍റെ കൂടുതലും ഹിറ്റ്‌ ഗാനങ്ങള്‍ ലഭിച്ചത് സഹോദരനായ എം ജി ശ്രീകുമാറിന് തന്നെയാണ്.

ഒന്നിനൊന്നു വ്യത്യസ്തമായ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ശ്രി എം ജി രാധാകൃഷ്ണന് പ്രണാമം.
അവസാനമായി ഒരു ഗാനം അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ നിന്നും.
വന്ദേ മുകുന്ദ ഹരേ
ദേവാസുരം

Posted by Ajay Menon on 11:43 AM. Filed under . You can follow any responses to this entry through the RSS 2.0

0 comments for �രാധാകൃഷ്ണഗാനങ്ങള്‍�

Leave comment

About Me

Followers

Recent Entries

Recent Comments

Photo Gallery